ലോക ബാഡ്‌മിന്റണിൽ എച്ച് എസ് പ്രണോയിക്ക് വെങ്കലം; മെഡൽ നേടുന്ന ആദ്യ മലയാളി
ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ വെങ്കലമണിഞ്ഞ് ഇന്ത്യയുടെ മലയാളിതാരം എച്ച് എസ് പ്രണോയ്. സെമിയിൽ തായ്‌ലൻഡ് താരം കുൻലവട്ട് വിദിത്സനോട് പൊരുതിത്തോറ്റു. സ്‌കോർ: 21-18, 13-21, -21. ആദ്യ ഗെയിം 24 മിനിറ്റിൽ സ്വന്തമാക്കിയ പ്രണോയ്‌ക്ക് അടുത്ത രണ്ട് ഗെയിമും പിഴച്ചു. തായ് താരം ഉജ്വല തിരിച്ചുവരവിലൂടെ മത്സരം കൈക്കലാക്കി.
ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി മെഡൽ നേടുന്ന അഞ്ചാമത്തെ പുരുഷതാരമാണ്. ആർക്കും സ്വർണമില്ല. വനിതകളിൽ പി വി സിന്ധുമാത്രമാണ് ലോകകിരീടം നേടിയിട്ടുള്ളത്. പുരുഷ സിംഗിൾസിൽ രണ്ടുവർഷംമുമ്പ് ഫൈനലിൽ കടന്ന കിഡംബി ശ്രീകാന്ത് തോറ്റു. സെമിയിൽ തുടക്കത്തിൽ തിളങ്ങിയ ഒമ്പതാംറാങ്കുകാരനായ പ്രണോയ് പിന്നീട് മങ്ങിപ്പോയി.