ടി20 ലോകകപ്പിനിടെ കോഴവിവാദം; നടപടിയെടുത്ത് ഐസിസി
ട്വന്റി20 ലോകകപ്പിനിടെ താരങ്ങൾക്ക് കോഴനൽകാൻ ശ്രമിച്ചതായി റിപ്പോർട്ട്. ഉഗാണ്ടൻ താരത്തെ കെനിയയുടെ മുൻ താരമാണ് സമീപിച്ചതെന്നാണ് സൂചന. നിരവധി തവണ കോഴ നൽകി സ്വാധീനിക്കാൻ ശ്രമിച്ചതോടെ ഉഗാണ്ടൻ താരം ഐസിസിയ്ക്ക് പരാതി നൽകി. പിന്നാലെ കോഴ നൽകി സ്വാധീനിക്കാൻ ശ്രമം നടക്കുന്നതായി ഐസിസി മറ്റുടീമുകൾക്ക് മുന്നറിയിപ്പ് നൽകി.
ഇത്തരക്കാർ സമീപിക്കുന്നതിൽ അതിശയമില്ലെന്നാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പറയുന്നത്. ചെറിയ ടീമുകളാവും ഇത്തരക്കാരുടെ ലക്ഷ്യം. താരങ്ങൾ ഐസിസിയെ കൃത്യമായി വിവരം അറിയിച്ചാൽ കർശന നടപടിയെടുക്കാൻ കഴിയുമെന്നും ഐസിസി വൃത്തങ്ങൾ വ്യക്തമാക്കി.
ട്വന്റി 20 ലോകകപ്പിൽ ഉഗാണ്ട ആദ്യമായാണ് കളിക്കാനെത്തുന്നത്. പാപ്പുവ ന്യൂ ഗിനിയയെ തോൽപ്പിച്ച് ചരിത്ര വിജയവും ഉഗാണ്ടൻ സംഘം സ്വന്തമാക്കി. അഫ്ഗാനിസ്താൻ, ന്യൂസിലാൻഡ്, വെസ്റ്റ് ഇൻഡീസ് ടീമുകൾക്കെതിരെയാണ് ഉഗാണ്ട മറ്റു മത്സരങ്ങൾ കളിച്ചത്.