ഗുമസ്തന്റെ ലൊക്കേഷനിൽ ബിബിൻ ജോർജിന്റെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടയിൽ അപകടം.
മുസാഫിർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ കെ ജോബി സംവിധാനം ചെയ്യുന്ന ഗുമസ്തൻ സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് അപകടം സംഭവിച്ചത്.
ബിബിൻ ജോർജിന്റെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിടയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞാണ് അപകടം ഉണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന സ്റ്റണ്ടർസ്ൽ ഒരാളെ അപ്പോൾ തന്നെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. സാരമായ പരുക്കുകൾ ഇല്ലാതെ ബിബിൻ ജോർജ് രക്ഷപ്പെടുകയായിരുന്നു.
ബിബിൻ ജോർജിനെ കൂടാതെ ദിലീഷ് പോത്തൻ, ജെയ്‌സ് ജോസ്, സ്മിനു സിജോ, റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, അലക്സാണ്ടർ പ്രശാന്ത്, മക്ബുൽ സൽമാൻ, കൈലാഷ്, ഐ എം വിജയൻ, ബിന്ദു സഞ്ജീവ്, നീമ മാത്യു എന്നിവരാണ് മറ്റ് താരങ്ങൾ. പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ഈ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.