പൊയ്യ സ്വദേശിയായ ഇട്ടിയത്ത് പറമ്പിൽ അനിൽകുമാർ (43) ആണ് മരണപ്പെട്ടത്. പൊയ്യ മാനാഞ്ചേരിക്കുന്നു കുട്ടിച്ചിറ പാലത്തിനു സമീപത്തു വച്ച് നിയന്ത്രണം തെറ്റിയ ഓട്ടോറിക്ഷ തലകീഴായ് മറിയുകയായിരുന്നു. ഉടൻ തന്നെ അനിൽകുമാറിനെ കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.