പഠനമുറി നിര്‍മാണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു; പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹത
സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ പഠനമുറി നിര്‍മാണ ധനസഹായ പദ്ധതി പ്രകാരം അഞ്ചു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരുലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 30 ആണ്.
വിദ്യാർത്ഥികളുടെ വീടുകളിൽ പഠിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യം ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന സർക്കാർ പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പുകൾ മുഖേന നടപ്പിലാക്കി വരുന്ന പദ്ധതിയാണ് പഠനമുറി. കഴിഞ്ഞ വർഷം മാത്രം സംസ്ഥാനത്ത് 5173 വീടുകളിൽ പട്ടികജാതി വികസന വകുപ്പ് മുഖേന പഠനമുറികൾ നിർമ്മിച്ചു നൽകിയിരുന്നു. 2023 – 24 സാമ്പത്തിക വർഷം പഠനമുറി ലഭിക്കുന്നതിനുള്ള അപേക്ഷകൾ 2023 സെപ്തംബർ 30 വരെ അതാത് കോർപ്പറേഷൻ/ മുൻസിപ്പാലിറ്റി / ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ സമർപ്പിക്കാം.
സർക്കാർ, എയ്ഡഡ്, സ്പെഷൽ, സാങ്കേതിക, കേന്ദ്രീയ വിദ്യാലയങ്ങളിൽ 5 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കുന്നതിനുള്ള അർഹത ഉണ്ടായിരിക്കുന്നത്. മുൻകാലങ്ങളിൽ എട്ടാം ക്ലാസ് മുതൽ നൽകി വന്നിരുന്ന പഠനമുറി പദ്ധതി വിപുലമാക്കിയ ശേഷമുള്ള ആദ്യ അവസരമാണിത്. അപേക്ഷകർ ഒരു ലക്ഷം രൂപ വരെ കുടുംബ വരുമാനമുള്ളവരും 800 ചതുരശയടിയിൽ താഴെ വിസ്തീർണ്ണമുള്ള വീടുകളുള്ളവരും ആയിരിക്കണം. അപേക്ഷാ ഫോമും കൂടുതൽ വിവരങ്ങളും അതാത് പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും ലഭിക്കും