ലഹരി വിരുദ്ധ ബോധവൽക്കരണവും കരിയർ ഗൈഡൻ ക്ളാസും നടത്തി

ലഹരി വിരുദ്ധ ബോധവൽക്കരണവും കരിയർ ഗൈഡൻ ക്ളാസും നടത്തി

മാള : കെപിഎംഎസ് അഷ്ടമിച്ചിറ മഹാസഭ മാള ഏരിയ യൂണിയൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണത്തിൻറേയും കരിയർ ഗൈഡൻസ് ക്ളാസ്സിൻറേയും ഉദ്ഘാടനം കെപിഎംഎസ് സംഘടന സെക്രട്ടറി ലോചനൻ അമ്പാട്ട് നടത്തി.  ജില്ല ട്രഷറർ പിസി ബാബു വിദ്യാർത്ഥികൾക്കുള്ള പുസ്തക വിതരണം നടത്തി. ഇരിങ്ങാലക്കുട റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സികെ ചന്ദ്രൻ ലഹരി വിരുദ്ധ ക്ളാസും കരിയർ ഗൈഡൻസ് ആൻഡ് ആൻഡ് കൗൺസിലിങ്ങ് സെൽ ജില്ല കോർഡിനേറ്റർ അരുൺ പി ശങ്കരനാരായണൻ കരിയർ ഗൈഡൻസ് ക്ളാസ് എടുത്തു. യൂണിയൻ പ്രസിഡണ്ട് പിസി സുബ്രൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ വിനയൻ മംഗലപ്പിള്ളി, യുവി വിശ്വനാഥൻ,ഷിബു മാടവന, ഇഎ ശിവൻ എന്നിവർ സംസാരിച്ചു. പടം ഉദ്ഘാടനം