മൊബൈൽ റീചാർജ് നിരക്ക് കൂട്ടി എയർടെലും ജിയോയും
റിലയൻസ് ജിയോ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുടെ താരിഫ് വർധിപ്പിച്ചതിന് പിന്നാലെ മറ്റ് സര്‍വീസ് സേവനദാതാക്കളും നിരക്കുയര്‍ത്താന്‍ സാധ്യത. ഭാരതി എയര്‍ടെല്ലും ഐഡിയ-വോഡാഫോണും താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയേക്കും എന്നാണ് മണികണ്‍ട്രോളിന്‍റെ റിപ്പോര്‍ട്ട്.
റിലയൻസ് ജിയോ 12 മുതൽ 27 ശതമാനം വരെയും എയർടെൽ 11-21 ശതമാനം വരെയുമാണ് മൊബൈൽ താരിഫുകൾ കൂട്ടിയത്. വ്യാഴാഴ്ചയാണ് റിലയൻസ് ജിയോ നിരക്കുകളിൽ വർധന കൊണ്ടുവന്നത്. രണ്ടര വർഷത്തിനു ശേഷമാണ് ഇത്രയധികം നിരക്കിൽ വർധന വരുന്നത്. ജൂലൈ മൂന്നുമുതലാണ് എയർടെല്ലിന്റെ വർധിപ്പിച്ച നിരക്ക് നിലവിൽ വരിക. റിലയൻസ് ജിയോയുടേത് ജൂലൈ ഒന്നിനും.