വൈദ്യുതി അറ്റകുറ്റപണിക്ക്‌ ഇനി എയർ ലിഫ്‌റ്റ്‌ സംവിധാനവും

വൈദ്യുതി അറ്റകുറ്റപണിക്ക്‌ ഇനി എയർ ലിഫ്‌റ്റ്‌ സംവിധാനവും

 

വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണികൾക്കായി കെഎസ്‌ഇബി ജീവനക്കാർക്ക്‌ ഇനി പോസ്റ്റിൽ പ്രയാസപ്പെട്ട്‌ കയറേണ്ട. പോസ്റ്റിൽ കയറാതെ ലൈനിലെ അറ്റകുറ്റപ്പണികൾ ഇനി ചെയ്യാം.

പുത്തൻ സാങ്കേതിക വിദ്യയിൽ നിർമിച്ച സംവിധാനം ഉപയോഗിച്ച്‌ തുടങ്ങി. വാഹനത്തിൽ ഘടിപ്പിച്ച എയർ ലിഫ്‌റ്റ്‌ സംവിധാനമാണ്‌ വൈദ്യുത മേഖലയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നത്. എല്ലാ ജില്ലയിലും ഓരോ എയർ ലിഫ്‌റ്റ്‌ വാഹനങ്ങളാണ്‌ നൽകിയത്.

 

ഏണി ഉപയോഗിച്ച്‌ കയറുമ്പോൾ താഴെ വീഴും എന്ന ഭയം ഉണ്ടങ്കിൽ പുതിയ സംവിധാനത്തിൽ ഭയത്തിന്റെ ആവശ്യമില്ല. ലിഫ്‌റ്റിന്‌ മുകളിൽ ഘടിപ്പിച്ച കൂട പോലെയുള്ള ഭാഗത്ത്‌ സുരക്ഷിതമായി നിന്ന്‌ ജോലി ചെയ്യാം. 9 മീറ്റർ ഉയരത്തിൽ വരെ ഈ സംവിധനം ഉപയോഗിച്ച്‌ എത്താൻ കഴിയും. ഗുഡ്‌സ്‌ കാരിയർ വാഹനത്തിലാണ്‌ ലിഫ്‌റ്റ്‌ ഘടിപ്പിച്ചിരിക്കുന്നത്‌. വളരെ എളുപ്പത്തിൽ നിയന്ത്രിക്കാൻ കഴിയുന്ന ലിവർ ഉപയോഗിച്ചാണ്‌ ലിഫ്‌റ്റ്‌ പ്രവർത്തിപ്പിക്കുക. രാജസ്ഥാൻ ആസ്ഥാനമായ കമ്പനിയാണ്‌ പുത്തൻ സംവിധാനം രംഗത്തെത്തിച്ചത്‌.