ഷവര്‍മ്മ കഴിച്ചതിനെ തുടര്‍ന്ന് കാക്കനാട് യുവാവിന് ഗുരുതര ആരോഗ്യ പ്രശ്നം എന്ന് പരാതി. കട അടപ്പിച്ചു
കോട്ടയം സ്വദേശിയായ യുവാവിൻ്റെ ആരോഗ്യവസ്ഥ ഗുരുതരമായതോടെയാണ് വീട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയത്.
യുവാവ് കാക്കനാട് നിന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് ഷവര്‍മ്മ കഴിച്ചത്.
ഇതിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
നിലവില്‍ ആരോഗ്യാവസ്ഥ അതീവ ഗുരുതരമായി തുടരുകയാണ്.
യുവാവ് ഇപ്പോള്‍ വെന്റിലേറ്ററിലാണ് എന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്