അഫോർഡബിൾ ഹൗസിംഗ് കോൺഫറൻസ് 22  ന് മന്ത്രി കെ . രാജൻ ഉദ്ഘാടനം ചെയ്യും

അഫോർഡബിൾ ഹൗസിംഗ് കോൺഫറൻസ് 22  ന് മന്ത്രി കെ . രാജൻ ഉദ്ഘാടനം ചെയ്യും

ഇന്ത്യ മോർട്ട് ഗേജ് ഗ്യാരന്റി കോർപ്പറേഷൻ (ഐ എം ജി സി), ക്രെഡായ് കേരള എന്നിവരുടെ സഹകരണത്തോടെ ഫിക്കി സംഘടിപ്പിക്കുന്ന അഫോർഡബിൾ ഹൗസിംഗ് കോൺഫറൻസ് 22 ന് എറണാകുളം ഗ്രാൻഡ് ഹയാത് ഹോട്ടലിൽ നടക്കും. രാവിലെ പത്ത് മണിക്ക് റവന്യു, ഭവന വകുപ്പു മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും.

അഫോർഡബിൾ ഹൗസിംഗ് പദ്ധതികൾ, ഹൗസിംഗ് ധനകാര്യ സേവനങ്ങളിൽ ട്രെൻഡുകൾ, ഫണ്ടിംഗ് അവസരങ്ങൾ, വെല്ലുവിളികൾ എന്നിവ ചർച്ച ചെയ്യും. ബാങ്കിങ്, എൻ ബി എഫ് സി, എച്ച് എഫ് സി മേഖല, റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടി ഡെവലപ്പേഴ്സ്, ബിൽഡർമാർ, കൺസൾട്ടിംഗ് സ്ഥാപനങ്ങൾ, റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖർ എന്നിവർ പങ്കെടുക്കും.

ഭവന ധനകാര്യ വ്യവസായം അതിവേഗം വളരുന്നത് കണക്കിലെടുത്തും ബാങ്കുകൾ, എൻ ബി എഫ് സികൾ, എച്ച് എഫ് സികൾ എന്നിവ ഭവന ധനകാര്യ മേഖലയിൽ ആരംഭിച്ച പ്രത്യേക പദ്ധതികൾ പരിഗണിച്ചുമാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്.

കെ-റെറ ചെയർമാൻ പി.എച്ച് കുര്യൻ, ലൈഫ് മിഷൻ സി ഇ ഒ പി.ബി നൂഹ്, കേരള ബാങ്ക് സി ഇ ഒ പി.എസ് രാജൻ, ഹൗസിംഗ് ബോർഡ് ചെയർമാൻ പി.പി സുനീർ, നിർമിതി കേന്ദ്രം ഡയറക്ടർ ഡോ.ഫെബി വർഗീസ്, മണപ്പുറം ഫിനാൻസ് എം.ഡിയും ഫിക്കി കേരള കോ ചെയർമാനുമായ വി.പി നന്ദകുമാർ, ഫിക്കി ഫിനാൻസ് കമ്മിറ്റി ചെയർമാൻ എ. ഗോപാലകൃഷ്ണൻ, ഐ എം ജി സി സി ഇ ഒ മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ മഹേഷ് മിശ്ര, ക്രെഡായ് കേരള പ്രസിഡന്റ് രവി ശങ്കർ, എസ് ബി ഐ സി ജി എം എ. ഭുവനേശ്വരി, സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സി ഇ ഒയുമായ മുരളി രാമകൃഷ്ണൻ, മുത്തൂറ്റ് ഹൗസിംഗ് ഫിനാൻസ് സി ഇ ഒ പവൻ കെ ഗുപ്ത, ഫെഡറൽ ബാങ്ക് ബിസിനസ് ബാങ്കിങ്ങ് മേധാവിയും സീനിയർ വൈസ് പ്രസിഡന്റുമായ ആർ. രതീഷ്, എസ് ഐ പ്രോപ്പർട്ടി മാനേജിംഗ് ഡയറക്ടർ എസ് . എൻ രഘുചന്ദ്രൻ നായർ, കെ പി എം ജി അസോസിയേറ്റ് പാർട്ണർ ആനന്ദ് ശർമ്മ എന്നിവർ പങ്കെടുക്കും.

രജിസ്ട്രേഷനായി ഫിക്കി കേരള സ്റ്റേറ്റ് കൗൺസിലുമായി ബന്ധപ്പെടുക@ 9746903555 / [email protected]