അമേരിക്കയിൽ ഭർത്താവിന്റെ വെടിയേറ്റ ഗർഭിണിയായ കോട്ടയം സ്വദേശിനി അതീവ ഗുരുതരാവസ്ഥയിൽ.
കുടുംബ പ്രശ്നങ്ങളെ തുടർന്ന് കോട്ടയം സ്വദേശികളായ ദമ്പതികൾക്കിടയിലെ വഴക്കാണ് സംഭവത്തിന് കാരണം.
യു എസിലെ ഷിക്കാഗോയി ലാണ് ഇവർ താമസിക്കുന്നത്.കോട്ടയം ഉഴവൂർ കുന്നാംപടവിൽ മീരയ്ക്ക് (32) ആണ് വെടിയേറ്റത്.
മീരയുടെ വയറിലും, താടിയെല്ലിനുമാണ് വെടിയേറ്റതെന്നാണ് വിവരം.രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ലെന്നുമാണ് ഉഴവൂരിലെ ബന്ധുക്കൾക്കു ലഭിച്ച വിവരം.
ഭർത്താവ് ഏറ്റുമാനൂർ പഴയമ്പിള്ളി സ്വദേശി അമൽ റെജിയെ ഷിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇവർക്ക് മൂന്ന് വയസുള്ള ഒരു കുട്ടിയുണ്ട്.