മോഡം നിർമ്മാണ കമ്പനിയുടെ ഗോഡൗൺ കത്തി നശിച്ചു.
എറണാകുളം കൂത്താട്ടുകുളത്ത് മോഡം നിർമ്മാണ കമ്പനിയുടെ ഗോഡൗൺ കത്തി നശിച്ചു.
കൂത്താട്ടുകുളത്തെ നെറ്റ് ലിങ്ക് എന്ന ഇന്റർനെറ്റ് മോഡം നിർമ്മാണ കമ്പനിയുടെ പാലക്കുഴിയിലെ ഗോഡൗണാണ് കത്തിനശിച്ചത്. ഇന്ന് രാത്രി 8.30 ഓടെയാണ് സംഭവം.
ഇന്റർനെറ്റ് ഉപയോഗത്തിന് ആവശ്യമായ കേബിളുകളും മോഡവും സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. ഇടിമിന്നലിനെ തുടർന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.