ഇന്ത്യയിൽ വീണ്ടും മനുഷ്യരിൽ പക്ഷിപ്പനി; നാല് വയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചു

ഇന്ത്യയിൽ വീണ്ടും മനുഷ്യരിൽ പക്ഷിപ്പനി; നാല് വയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചു

ഇന്ത്യയിൽ അഞ്ച് വർഷത്തിനിടയിൽ ഇതാദ്യമായി മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. പശ്ചിമബംഗാളിൽ നാല് വയസ്സുകാരിക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം പുറത്തുവിട്ടത്. എച്ച് 9 എൻ 2 വൈറസാണ് ഈ രോഗത്തിന് കാരണം. ശ്വാസകോശ സമ്പന്ധമായ പ്രശ്നങ്ങളും കടുത്ത പനിയും അടിവയറ്റിൽ വേദനയുമായി ഫെബ്രുവരിയിൽ കുട്ടിയെ ഒരു പ്രാദേശിക ആശുപത്രിയിൽ കുട്ടികൾക്കുള്ള ഐസിയുവിൽ പ്രവേശിപ്പിച്ചു. പിന്നീട് മൂന്ന് മാസം നീണ്ട ചികിത്സയ്ക്കൊടുവിൽ ആശുപത്രി വിട്ടുവെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

https://youtu.be/kJ9-5N2_gGo

കുട്ടി വീടിന് സമീപത്തെ പക്ഷി വളർത്തൽ കേന്ദ്രത്തിൽ പോയിരുന്നു. എന്നാൽ കുട്ടിയുമായി അടുത്തിടപഴകിയ മറ്റാർക്കും രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ത്യയിൽ ഇത് രണ്ടാമത്തെയാളിലാണ് പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്.