സുരേഷ് ഗോപി അതൃപ്തിയിൽ സഹമന്ത്രി സ്ഥാനമൊഴിഞ്ഞേക്കും
സുരേഷ് ഗോപി കേന്ദ്രസഹമന്ത്രി സ്ഥാനത്തുനിന്ന് മാറാൻ സാധ്യത. സിനിമകൾ പൂർത്തിയാക്കാനുണ്ടെന്നും മന്ത്രിസ്ഥാനം അതിനു തടസമാണെന്നും സുരേഷ്ഗോപി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം. കേന്ദ്രമന്ത്രിസഭയിൽ അർഹമായ പരിഗണന ലഭിക്കാതെ പോയതിൽ സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ടെന്നും സൂചനയുണ്ട്.
ക്യാബിനെറ്റ് പദവിയോ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിസ്ഥാനമോ സുരേഷ് ഗോപിക്ക് ലഭിക്കുമെന്നായിരുന്നു പൊതുവേ പ്രതീക്ഷിച്ചിരുന്നത്. വൈകാതെ കേന്ദ്രമന്ത്രി സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സിനിമ ചെയ്തേ മതിയാകൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.