‘ജീവിതം മടുത്തു, മരണത്തിൽ മറ്റാരും ഉത്തരവാദികളല്ല; ഡോ.അഭിരാമിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡൻ്റ് ഡോക്ടർ അഭിരാമി ബാലകൃഷ്ണന്റെ ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെത്തി. തനിക്ക് ജീവിതം മടുത്തത് കൊണ്ട് പോകുന്നെന്നും മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും യുവ ഡോക്ടർ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
അഭിരാമി താമസിച്ചിരുന്ന മെഡിക്കൽ കോളേജിന് അടുത്തുള്ള വീട്ടിൽ നിന്നാണ് പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് മെഡിക്കൽ കോളേജിന് സമീപത്തെ ഉള്ളൂർ പിടി ചാക്കോ നഗർ ഫ്ലാറ്റിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവിടെ പേയിംഗ് ഗസ്റ്റായാണ് അഭിരാമി താമസിച്ചിരുന്നത്. പൊലീസ് സംഭവത്തിൽ അന്വേഷണം തുടരുകയാണ്.