അയോഗ്യരാക്കപ്പെട്ട മുൻ കോൺഗ്രസ് എംഎൽഎമാർക്ക് സീറ്റ് നൽകി ബിജെപി
ഡൽഹി : ഹിമാചലിൽ അയോഗ്യരാക്കപ്പെട്ട മുൻ കോൺഗ്രസ് എംഎൽഎമാർക്ക് സീറ്റ് നൽകി ബിജെപി. രാജ്യസഭാ തെരഞ്ഞെടുപ്പിൽ കൂറുമാറി ബി.ജെ.പി സ്ഥാനാർഥിക്ക് വോട്ട് ചെയ്തതിനെ തുടർന്നാണ് സ്വതന്ത്ര എം.എൽ.എമാരടക്കം ആറ് കോൺഗ്രസ് എം.എൽ.എമാർ അയോഗ്യരാക്കപ്പെട്ടത്.
തുടർന്ന് ആറ് മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് എംഎൽഎമാരായ സുധീർ ശർമ, ഇന്ദർ ദത്ത് ലഖൻപാൽ, രവി താക്കൂർ, ചേതന്യ ശർമ, രജീന്ദർ റാണ, ദേവീന്ദർ കുമാർ ഭൂട്ടോ, സ്വതന്ത്ര എം.എൽ.എമാരായ ഹോഷിയാർ സിംഗ്,ആശിഷ് ശർമ,കെ.എൽ താക്കൂർ എന്നിവർ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.
എം.എൽ.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിക്കെതിരെ സുപ്രിം കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ ചെയ്യാൻ സുപ്രിംകോടതി വിസമ്മതിച്ചിരുന്നു. നിലവിൽ കോൺഗ്രസിന് സ്പീക്കർ ഉൾപ്പെടെ 34 അംഗങ്ങളും ബിജെപിക്ക് 25 എംഎൽഎമാരുമാണ് ഹിമാചൽ പ്രദശേിലുള്ളത്.