മുഖ്യമന്ത്രി ചതിച്ചു; സിദ്ധാർത്ഥന്റെ പിതാവ് സമരത്തിലേക്ക്
തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണം വൈകിയാൽ ക്ലിഫ് ഹൗസിന് മുന്നിൽ സമരം നടത്തുമെന്ന് അച്ഛൻ ജയപ്രകാശ്. കേസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവത്തിൽ ഉൾപ്പെട്ട പെൺകുട്ടികൾ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാനുണ്ട്. വി സി നെതിരെയും നടപടി വേണം. പ്രതിപക്ഷ നേതാവ് സഹായിക്കുമെന്ന് തനിക്ക് ഉറപ്പുള്ളതിനാലാണ് അദ്ദേഹത്തെ കാണാനെത്തിയത്. നീതി ചോദിക്കേണ്ടത് ഭരണപക്ഷത്തോടാണ്. എന്നാൽ അവിടെപ്പോയാൽ സ്ഥിതി എന്താകുമെന്നറിയില്ല എന്നും അദ്ദേഹം പറഞ്ഞു.