പരീക്ഷകളുടെ സമയക്രമം മാറും : ഉന്നതവിദ്യാഭ്യാസ വകുപ്പ്.
പരീക്ഷ സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശ നടപ്പാക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്കി.
ഇപ്പോഴുള്ള മൂന്നുമണിക്കൂറിനു പകരം രണ്ടുമണിക്കൂറാക്കി പരീക്ഷകളുടെ സമയക്രമം മാറും.
ഇന്റേണല്‍ മാര്‍ക്ക് വര്‍ധിക്കും. ഇന്റേണല്‍ മാര്‍ക്കിന്റെയും പരീക്ഷയുടെയും ഇപ്പോഴത്തെ അനുപാതം 20:80 ആണ്. അടുത്തവര്‍ഷം ഇത് 30:70 ആവും. ക്രമേണ 40: 60 എന്നിങ്ങനെ മാറ്റാനാണ് നിര്‍ദേശം.
പ്രാക്ടിക്കല്‍ പരീക്ഷകള്‍ കോളേജുകളിലേക്കു മാറും. സര്‍വകലാശാലാതലത്തില്‍ വൈവ മാത്രമേ ഉണ്ടാവൂ.
ഗ്രേസ് മാര്‍ക്കും മോഡറേഷനും ഒന്നിച്ചുനല്‍കുന്ന രീതി ഒഴിവാക്കണമെന്നാണ് സര്‍വകലാശാലകള്‍ക്കുള്ള നിര്‍ദേശം.
ഉത്തരം തിരഞ്ഞെടുത്ത് എഴുതേണ്ട ചോദ്യങ്ങള്‍ മാത്രമായി പരീക്ഷാരീതി മാറും. ഓണ്‍ലൈൻ പരീക്ഷാരീതിയും നടപ്പാക്കും.
ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് സെമസ്റ്ററുകളുടെ മൂല്യനിര്‍ണയം കോളേജുകളില്‍ നടത്തും. രണ്ട്, നാല്, ആറ് സെമസ്റ്റര്‍ പരീക്ഷകളുടെ മൂല്യനിര്‍ണയം സര്‍വകലാശാലകളും നടത്തും. എട്ടാം സെമസ്റ്ററില്‍ പരീക്ഷയില്ല.
പകുതിയിലേറെ പരീക്ഷകള്‍ക്ക് കോളേജുകളില്‍ത്തന്നെ മാര്ക്കിടുന്നതോടെ, വേഗത്തില്‍ ഫലപ്രഖ്യാപനം നടത്താം.
പരീക്ഷ തുടങ്ങി 30 ദിവസത്തിനുള്ളില്‍ ഫലം പ്രഖ്യാപിച്ച് മാര്‍ക്ക് ലിസ്റ്റ് ലഭ്യമാക്കണമെന്നാണ് നിര്‍ദേശം.