തെന്നിന്ത്യൻ ചലച്ചിത്ര താരം ശരത് ബാബു അന്തരിച്ചു.
71 വയസായിരുന്നു. വിവിധ ഭാഷകളിലായി 200-ഓളം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
അണുബാധയെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ആരോഗ്യനില മോശമായതോടെ ഹൈദരാബാദിലേക്ക് മാറ്റിയിരുന്നു.
1973 ലാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തെലുങ്ക്, മലയാളം, കന്നഡ, തമിഴ്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്.
രജനികാന്തിനൊപ്പം അഭിനയിച്ച മുത്തു, അണ്ണാമലൈ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ശ്രദ്ധേയമായിരുന്നു. ശരപഞ്ജരം, ധന്യ, ഡെയ്സി, ശബരിമലയിൽ തങ്ക സൂര്യോദയം, കന്യാകുമാരിയിൽ ഒരു കവിത, പൂനിലാമഴ, പ്രശ്ന പരിഹാര ശാല തുടങ്ങിയ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.