കുടിപ്പക
‘അടിക്കഥയല്ല കുടിക്കഥയാണ്’ എന്ന ടാഗ് ലൈനോട് കൂടി സുനിൽ പണിക്കർ കമ്പനിയുടെ ബാനറിൽ നടനും നിർമ്മാതാവുമായ സുനിൽ പണിക്കർ നിർമ്മിക്കുന്ന ചിത്രമാണ് “കുടിപ്പക”.
“ഗോവിന്ദൻകുട്ടി തിരക്കിലാണ് “എന്ന ചിത്രത്തിനു ശേഷം വിനോദ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്നു.
മദ്യം ഒരു വ്യക്തിയെ സ്വാധീനിക്കുമ്പോൾ അയാളുടെ കുടുംബത്തിലും സമൂഹത്തിലും നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ, ഒരു പെഗ്ഗിലോ ഒരു ഗ്ലാസ് ബിയറിലോ തുടങ്ങി ഒരു മുഴുക്കുടിയനിലേക്കെത്തി സ്വന്തം വ്യക്തിത്വവും അസ്തിത്വവും നഷ്ടപെട്ട് എല്ലാവരുടെ മുമ്പിലും കോമാളിയാകുന്ന ചിലർ, അങ്ങനെ മദ്യപാനത്തിന്റെ വിവിധ തലങ്ങളുടെ ഒരു നേർകാഴ്ച്ചയാണ് ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.
ജൂൺ പകുതിയോടെ കൊല്ലത്തും പരിസരങ്ങളിലുമായി ചിത്രീകരണമാരംഭിക്കും.
സഹ നിർമ്മാണം- റെജിമാത്യുമങ്ങാടൻ, ജോജി ജേക്കബ്.സിനു സിദ്ധാർത്ഥ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു ഷിബു ചക്രവർത്തിയുടെ വരികൾക്ക് ഗോപിസുന്ദർ ഈണം പകരുന്നു.
എഡിറ്റർ-സതീഷ് ബാബു,
പശ്ചാത്തലസംഗീതം-ഗോപി സുന്ദർ,
ചീഫ് അസോസിയേറ്റ് ഡയറക്ടർ-വിനേഷ് ചന്ദനത്തോപ്പ്,
പ്രൊജക്റ്റ് ഡിസൈനർ- ഗോപൻ പരശുറാം,
പ്രൊഡക്ഷൻ കൺട്രോളർ-ഷാജി ഒലവക്കോട്,
ആർട്ട് ഡയറക്ടർ-
രജീഷ് കെ സൂര്യ,
കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ,
മേക്കപ്പ്-ജയമോഹൻ.
സ്റ്റിൽസ്-ഹരി തിരുമല.
ഡിസൈൻ-ജയൻ വിസ്മയ.
പി ആർ ഒ- എ എസ് ദിനേശ്.