ഏഴുവര്‍ഷം കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പില്‍ 33,377 പി എസ് സി നിയമനങ്ങൾ
ഏഴുവര്‍ഷം കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പില്‍ നടന്ന പി എസ് സി നിയമനങ്ങള്‍ 33,377 ആണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്രത്യേക പരിശീലനം നേടിയ ചാവേര്‍ സ്ക്വാഡുകളെ നവകേരള സദസ്സിനെ ലക്ഷ്യമാക്കി കോണ്‍ഗ്രസ് അയക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
2016 ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ ഇതുവരെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ആകെ പിഎസ്സി മുഖേന 33,377 നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇടുക്കി മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിയമനങ്ങളില്‍ 28,124 എണ്ണം അധ്യാപക നിയമനങ്ങളാണ്.
ഈ കാലയളവില്‍ നടന്ന അനധ്യാപക നിയമനങ്ങള്‍ 5,253 ആണ്. ഇത് പരിശോധിക്കുമ്പോള്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ അധ്യാപക നിയമനങ്ങള്‍ ഈ കാലഘട്ടത്തില്നടന്നിട്ടുള്ളത് കേരളത്തിലാണെന്ന് കാണാം.