വിവാഹ ചടങ്ങിനിടെ 4 പേരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2 പേർ കൂടി റിമാന്‍റിൽ

കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചൈതന്യ നഗറിലുള്ള ഹാളിൽ വെച്ച് 04-05-2025 തിയ്യതി രാത്രി 08.00 മണിക്ക് വിവാഹത്തിന്റെ ഫംഗ്ഷൻ നടക്കുന്നതിനിടെ ഹാളിലെ കസേരകൾ പ്രതികൾ തട്ടിത്തെറിപ്പിച്ചത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ ഇടിക്കട്ട, ഇരുമ്പ് പൈപ്പ് എന്നിവ കൊണ്ട് എറിയാട് ചൈതന്യ നഗർ സ്വദേശി അണ്ടുരുത്തി വീട്ടിൽ റിജിൽ 39 വയസ്, എറിയാട് സ്വദേശികളായ തളിക്കൽ വീട്ടിൽ ദീപു, പേട്ടിക്കാട്ടിൽ വീട്ടിൽ വിഷ്ണു, രാമൻതറ വീട്ടിൽ വിശാഖൻ എന്നിവരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് റിജിലിന്റെ പരാതിയിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലെ പ്രതികളായ എറിയാട് സ്വദേശികളായ പഴുവൻ തുരുത്തി വീട്ടിൽ ചിപ്പൻ എന്ന് വിളിക്കുന്ന ഫഹദ് 30 വയസ്, കോത്തേഴത്ത് വീട്ടിൽ, ഷിഹാബ് 30 വയസ് എന്നിവർ ഇന്നലെ 12-05-2025 തിയ്യതിയാണ് കൊടുങ്ങല്ലൂർ ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സറണ്ടർ ആയത്. തുടർന്ന് കൊടുങ്ങല്ലൂർ പോലീസിന്റെ റിപ്പോർട്ട് പ്രാകരം 2 പേരെയും റിമാന്റ് ചെയ്തു. ഈ കേസിലെ മറ്റ് പ്രതികളായ എറിയാട് സ്വദേശികളായ ഏറ്റത്ത് വീട്ടിൽ ഷാലറ്റ് 28 വയസ്, സഹോദരൻ ഫ്രോബൽ 29 വയസ്, എറിയാട് നീതിവിലാസം സ്വദേശി വാഴക്കാലയിൽ വീട്ടിൽ അഷ്ക്കർ 35 വയസ്, എറിയാട് സ്വേദേശികളായ കാരേക്കാട് വീട്ടിൽ ജിതിൻ 30 വയസ്, പള്ളിപറമ്പിൽ വീട്ടിൽ ഷാഫി 29 വയസ് എന്നി 5 പേരെ നേരത്തെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തിരുന്നു.
ഫഹദിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ 2 വധശ്രമക്കേസുണ്ട്.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ.ബി.കെ, സബ് ഇൻസ്പെക്ടർ സാലിം.കെ, പ്രോബേഷണറി എസ് ഐ വൈഷ്ണവ്, എ എസ് ഐ സ്വപ്ന, എസ് സി പി ഒ തോമാച്ചൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.