അതിഥി തൊഴിലാളിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ 2 പ്രതികൾ റിമാന്റിൽ

കയ്പമംഗലം : കയ്പമംഗലം ചാമക്കാല ബീച്ച് പാലസ്സ് ഓഡിറ്റോറിയത്തിന് സമീപം വെച്ച് വെസ്റ്റ് ബംഗാൾ സ്വദേശി റാബിയൂർ ഹുസൈൻ ധബക്ക് (30 ) വയസ് എന്നയാളോട് പ്രതി ബീഡി ചോദിച്ചത് നൽകാത്തതിലുള്ള വെരാഗ്യത്താൽ 25-05-2025 തിയ്യതി 07.30 രാത്രി 07.30 മണിയോടെ മരവടി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു ഈ സംഭവത്തിന് റാബിയൂർ ഹുസൈൻ ധബക്ക് ന്റെ പരാതിയിൽ 25-05-2025 തിയ്യതി തന്നെ FIR രജിസ്റ്റർ ചെയ്തു. ഈ കേസിലെ പ്രതികളായ ചാമക്കാല സ്വദേശികളായ ചാരിച്ചെട്ടി വീട്ടിൽ രതീഷ് എന്ന് വിളിക്കുന്ന രമേഷ് (35) വയസ്, പടവലപ്പറമ്പിൽ വീട്ടിൽ ബാദുഷ (31 ) വയസ് എന്നിവരെയാണ് കൈപ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. നടപടി ക്രമങ്ങൾക്ക് ശേഷം പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തു. രമേഷ് വലപ്പാട് പോലീസ് സ്റ്റേഷനിലെ ഒരു അടിപിടിക്കേസിലും മറ്റുള്ളവരുടെ ജീവന് അപകടം വരുത്തുന്ന രീതിയിൽ വാഹനമോടിച്ച കേസിലും, കയ്പമംഗലം പോലീസ് സ്റ്റേഷനിൽ പണം വെച്ച് ചീട്ട് കളിച്ച കേസിലെയും പ്രതിയാണ്.
കയ്പമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു.കെ.ആർ, സബ് ഇൻസ്പെക്ടർ അബിലാഷ്, എസ് സി പി ഒ മാരായ മുഹമ്മദ് ഫാരൂഖ്, ഗിരീശൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.