സുമലത ബിജെപിയിലേക്ക്
ബെംഗളൂരു: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മാണ്ഡ്യയിൽ മത്സരിച്ച ചലച്ചിത്ര താരം സുമലത ബിജെപിയിലേക്ക് .
എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റായ മാണ്ഡ്യയിൽ മത്സരിക്കില്ലെന്ന് സുമലത വ്യക്തമാക്കി. മാണ്ഡ്യയിൽ ബിജെപി – ജെഡിഎസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു.
മാണ്ഡ്യയിൽ അനുയായികളുടെ യോഗത്തിലാണ് സുമലതയുടെ പ്രഖ്യാപനം. വൈകാതെ സുമലതയുടെ ബിജെപി പ്രവേശനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്