സിദ്ധാർത്ഥിൻ്റെ മരണം; അന്വേഷണസംഘം വയനാട്ടിലേക്ക്
വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണം അന്വേഷിക്കാൻ സിബിഐ സംഘം വയനാട്ടിലെത്തി.
എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നാലംഗ സംഘമാണ് വയനാട്ടിലെത്തിയത്. വയനാട് എസ്.പി ടി.നാരായണനുമായി സംഘം കൂടിക്കാഴ്ച നടത്തി. കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവര ശേഖരണമാണ് നടന്നതെന്നാണ് വിവരം.
സി.ബി.ഐ അന്വേഷണത്തിനായി കേന്ദ്രസർക്കാർ വിജ്ഞാപനമിറങ്ങിയതിന് പിന്നാലെയാണ് സി.ബി.ഐ സംഘം വയനാട്ടിലെത്തിയത്