സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ
തിരുവനന്തപുരം : സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. രണ്ട് ഗഡുക്കളായി വിതരണം ചെയ്യും. റമദാൻ വിഷു ആഘോഷത്തിന് മുന്നോടിയായാണ് പെൻഷൻ വിതരണം. 3200 രൂപ വീതമാണ് ലഭിക്കുന്നത്. റമദാൻ-വിഷു ആഘോഷങ്ങള്‍ക്ക് മുൻപായി ആളുകളുടെ കൈയില്‍ പണമെത്തിക്കാൻ ആണ് ശ്രമമെന്ന് സർക്കാർ പറഞ്ഞു.
ആറുമാസത്തെ ക്ഷേമ പെന്‍ഷനായിരുന്നു കുടിശിക ഉണ്ടായിരുന്നത്. രണ്ടു മാസത്തെ തുക വിതരണം ചെയ്യുന്നതോടെ നാല് മാസത്തെ കുടിശിക അവശേഷിക്കും. 62 ലക്ഷം ഗുണഭോക്താക്കളില്‍ മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കും.