വീണയ്ക്ക് പൂട്ട് ; മാസപ്പടി കേസ് അന്വേഷിക്കാൻ ഇ ഡി എത്തും
കൊച്ചി: സിഎംആർഎൽ മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും എതിരായി ആരോപണം ദേശീയ സാമ്പത്തിക കുറ്റാന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അന്വേഷണം ആരംഭിച്ചു.
കുറച്ചു ദിവസങ്ങളായി നടന്നുവന്ന പ്രാഥമിക അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇ ഡിയുടെ കൊച്ചി യൂണിറ്റ്, ഇസിഐആർ രജിസ്റ്റർ ചെയ്തു മാസപ്പടി കേസിൽ വിശദമായ അന്വേഷണം തുടങ്ങിയിരിക്കുന്നത്. മാസപ്പടി കേസിൽ ആരോപണം ഉയർന്ന കള്ളപ്പണ ഇടപാടുകളാകും പ്രധാനമായും ഇ ഡി അന്വേഷിക്കുക.