വിലക്കില്ല; ആടുജീവിതം ഖത്തറിൽ പ്രദർശിപ്പിക്കും
ബെന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതം ഖത്തറിൽ പ്രദർശനം തുടങ്ങി. സെൻസറിങ് നടപടികൾ പൂർത്തിയായതിന് പിന്നാലെയാണ് ഖത്തറിലെ പ്രേക്ഷകരും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ഖത്തറിലും പ്രദർശനത്തിന് എത്തിയത്.ചിത്രത്തിന് ഖ ത്തറിൽ വിലക്കുണ്ടായേക്കുമെന്ന് നേരത്തെ ആശങ്കയുണ്ടായിരുന്നെങ്കിലും പിന്നീട് പ്രദർശനാനുമതി ലഭിക്കുകയായിരുന്നു.