ലോക് സഭാ സ്പീക്കറായി ഓം ബിർളയെ തിരഞ്ഞെടുത്തു

ലോക് സഭാ സ്പീക്കറായി ഓം ബിർളയെ തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ആദ്യ ബലപരീക്ഷത്തിന് അരങ്ങൊരുങ്ങി സ്പീക്കർ തിരഞ്ഞെടുപ്പ്. ലോക് സഭാ സ്പീക്കറായി ഓം ബിർലയെ തിരഞ്ഞെടുത്തു. ഓം ബിർളയുടെ പേര് നിർദേശിച്ചുകൊണ്ട് പ്രധാനമന്ത്രി പ്രമേയം അവതരിപ്പിച്ചതോടെയാണ് നടപടിക്രമങ്ങൾക്ക് തുടക്കമായത്. തുടർന്ന് പ്രമേയം അംഗീകരിച്ച് ഓം ബിർളയെ സ്പീക്കറായി തിരഞ്ഞെടുത്തു

എട്ടാംവട്ടം ലോക്‌സഭാംഗമായ കൊടിക്കുന്നില്‍ സുരേഷിനെയാണ് ഇന്ത്യ സഖ്യം സ്ഥാനാര്‍ഥിയാക്കുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും സമവായത്തിലൂടെ സ്പീക്കറെ തിരഞ്ഞെടുക എന്നതാണ് കീഴ്വഴക്കമെങ്കിലും ഇത്തവണ ആ നീക്കംപൊളിഞ്ഞതോടെയാണ് തിരഞ്ഞെടുപ്പിലേയ്ക്ക് കാര്യങ്ങൾ നീങ്ങിയത്. നിലവിലെ അംഗബലം അനുസരിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥി ഓം ബിര്‍ള സുഗമമായി സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുമെങ്കിലും ഈ പദവിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത് അപൂര്‍വ്വമാണ്.