മോഹൻലാലിന് ഫെഫ്കയിൽ അംഗത്വം
കൊച്ചി : ഫെഫ്കയിൽ പുതുമുഖ സംവിധായകനാകുന്ന മോഹൻലാലിന് ഫെഫ്ക സംവിധായക യൂണിയനില്‍ അംഗത്വം നല്‍കി.മോഹൻലാലിന്‍റെ അരങ്ങേറ്റ സിനിമയുടെ സഹസംവിധായകനായിരുന്ന സിബി മലയിലാണ് മോഹൻലാലിന് ഫെഫ്ക സംവിധായക യൂണിയന്‍റെ അംഗത്വം കൈമാറിയത്. കൂടാതെ ചലച്ചിത്രമേഖലയിലെ തൊഴിലാളികൾക്കായി സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും ഫെഫ്ക പ്രഖ്യാപിച്ചു.
മലയാളസിനിമയിലെ താരങ്ങളെയും സംവിധായകരെയും അണിയറപ്രവർത്തകരെയും എണ്ണമറ്റ അനുബന്ധ തൊഴിലാളികളെയും സാക്ഷികളാക്കിയാണ് ഫെഫ്കയുടെ സ്വപ്നപദ്ധതിയുടെ പ്രഖ്യാപനമുണ്ടായത്.