മലയാള സിനിമയ്ക്ക് ഇത് ‘ലക്കി 2024’
മലയാള സിനിമയ്ക്ക് ഇത് ‘ലക്കി 2024യാണ്. തിയേറ്ററുകളിലേക്ക് ആളുകയറുന്നില്ല എന്ന കഴിഞ്ഞ വർഷങ്ങളിലെ പരാതികൾ എല്ലാം അവസാനിച്ച വർഷമാണിത് . 2024 ന്റെ ആദ്യ പാദം അവസാനിക്കുമ്പോൾ മലയാള സിനിമയ്ക്ക് അഭിമാനിക്കാൻ കാരണങ്ങൾ ഏറെയാണ്. കഴിഞ്ഞ മൂന്നു മാസം കൊണ്ട് മലയാള സിനിമാ വ്യവസായം 575 കോടിയിലധികം രൂപയാണ് കളക്ട് ചെയ്തത്. ഈ നേട്ടം കേരളത്തിലും മലയാളത്തിന്റെ സേഫ് സോണായ ജിസിസി രാജ്യങ്ങളിലും മാത്രമായല്ല, തമിഴ്നാട്, തെലുങ്ക്, കർണാടക ബോക്സോഫീസിൽ നിന്ന് കൂടിയാണ്. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ മലയാളത്തിൽ ഇതുവരെ ഒരു 200 കോടി, ഒരു 100 കോടി, രണ്ടു 50 സിനിമകളാണ് ഉണ്ടായിരിക്കുന്നത്. ആടുജീവിതം കളക്ഷൻ നേടുന്ന വേഗത നോക്കുമ്പോൾ അടുത്ത ദിവസങ്ങളിൽ തന്നെ മലയാളത്തിൽ അടുത്ത 100, 150 കോടി ചിത്രം പിറക്കുമെന്ന് ഉറപ്പാണ്.
പണംവാരി കൂട്ടിയ സിനിമകൾ പരിശോകം
2024 ന്റെ തിയേറ്റർ ഹിറ്റുകൾക്ക് തുടക്കം കുറിച്ചത് ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ഓസ്ലർ എന്ന ചിത്രമാണ്. ഏറെ വർഷങ്ങൾക്ക് ശേഷം ജയറാമിന് തിരിച്ചുവരവായ സിനിമ ആഗോള തലത്തിൽ 40 കോടിയോളം രൂപയാണ് നേടിയത്. ജയറാം-മിഥുൻ കൂട്ടുകെട്ടും, ത്രില്ലർ പശ്ചാത്തലത്തിലെ കഥയുമെല്ലാം ഉണ്ടെങ്കിലും സിനിമയെ ഇത്രത്തോളം വിജയമാക്കിയതിൽ മമ്മൂട്ടിയുടെ ‘ഡെവിൾസ് ആൾട്ടർനേറ്റീവ്’ വഹിച്ച പങ്ക് ചെറുതല്ലെന്ന് പറയാം.
മലയാള സിനിമ ഫെബ്രുവരി മാസത്തിന് തുടക്കം കുറിച്ചത് ഒരു കൊച്ചു ചിത്രത്തിന്റെ വലിയ വിജയവുമായാണ്. ആദ്യ ദിനത്തിൽ 90 ലക്ഷം മാത്രം നേടിയ പ്രേമലു ഇതിനകം ആഗോള തലത്തിൽ 135 കോടിലാണ് കളക്ഷൻ നേടിയിരിക്കുന്നത്. ആ നേട്ടം കേരളത്തിൽ മാത്രം ഒതുങ്ങുന്നതുമല്ല, തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്ന് ഇതിനകം സിനിമ 16 കോടിക്ക് മുകളിലാണ് കളക്ട് ചെയ്തത്, ഒരു മലയാളം സിനിമ തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്ന് നേടുന്ന ഏറ്റവും വലിയ കളക്ഷൻ. ഒപ്പം തമിഴ്നാട്ടിൽ നിന്ന് സിനിമ 10 കോടിയിലധികം രൂപ കളക്ട് നേടി കഴിഞ്ഞു.
അടുത്ത ഭ്രമയുഗം
ബ്ലാക്ക് ആൻഡ് വൈറ്റിൽ കഥ പറഞ്ഞ സിനിമ ആഗോളതലത്തിൽ 56 കോടിയിലധികം കളക്ഷൻ നേടുകയും രാജ്യമൊട്ടാകെ പ്രശംസ നേടുകയും ചെയ്തു. ഒരുപക്ഷേ മമ്മൂട്ടി എന്ന നടന് മാത്രം കഴിയുന്ന സിനിമയും കഥാപാത്രവും എന്നാണ് പലരും ഭ്രമയുഗത്തെയും കൊടുമൺ പോറ്റിയെയും വിശേഷിപ്പിച്ചത്.
ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് കേരളത്തിനൊപ്പം തമിഴ്നാട്ടിലും കർണാടകയിലുമെല്ലാം പ്രേക്ഷകരുടെ ഹൃദയം കീഴടക്കി . അന്നുവരെ ഒരു മലയാളം സിനിമ തമിഴ്നാട്ടിൽ നിന്ന് മൂന്ന് കോടിയിൽ താഴെ മാത്രമാണ് നേടിയിരുന്നതെങ്കിൽ മഞ്ഞുമ്മൽ ബോയ്സ് 24 ദിവസം കൊണ്ട് തമിഴ്നാട്ടിൽ 50 കോടി ക്ലബ് തുറന്നു. നിലവിൽ തമിഴ്നാട് ബോക്സോഫീസിൽ നിന്ന് ഈ വർഷം ഏറ്റവും അധികം പണം നേടിയ സിനിമയുമാണ് മഞ്ഞുമ്മൽ ബോയ്സ്. മൊത്തത്തിൽ 41
ദിവസംകൊണ്ട് ഈ സിനിമ നേടിയത് 220kodi രൂപയാണ്
2008 ൽ പ്രഖ്യാപിക്കപ്പെട്ട സിനിമയാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ആടുജീവിതം. 16 വർഷങ്ങൾക്കിപ്പുറം മാർച്ച് 28 നാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്തത്. നജീബ് എന്ന മനുഷ്യൻ മരുഭൂമിയിൽ നടത്തിയ അതിജീവനത്തെ സ്ക്രീനിൽ പകർത്താൻ ബ്ലെസിയും പൃഥ്വിയും സ്വയം മറന്നു പ്രയത്നിച്ചപ്പോൾ രാജ്യമെമ്പാടുമുള്ള പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. പൃഥ്വിരാജ് എന്ന നടന്റെ കരിയർ ബെസ്റ്റ് എന്ന് വിളിക്കുന്ന സിനിമ 6 ദിവസൻ കൊണ്ട് 65 കോടിയ്ക്ക് മുകളിലാണ് നേടിയിരിക്കുന്നത്. . ഈ കുതിപ്പ് തുടരുകയാണെങ്കിൽ എട്ട് ദിവസം കൊണ്ട് 100 കോടി ക്ലബിൽ ഇടം നേടാൻ സാധിക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.