ബേബി ഷവര്‍ ആഘോഷമാക്കി അമല പോൾ
കൊച്ചി : മലയാളത്തിൽ അരങ്ങേറി ഇന്ന് തെന്നിന്ത്യയിലെ തന്നെ മുന്‍നിര നായികമാരില്‍ ഒരാളാണ് അമല പോള്‍. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും ഇതുവഴി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ തന്റെ ആദ്യ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് താരം.
2023 നവംബറിലാണ് അമല പോളും സുഹൃത്ത് ജഗദ് ദേശായിയും വിവാഹിതരായത്. ഗോവ സ്വദേശിയായ ജഗദ് പ്രമുഖ ലക്ഷ്വറി വില്ലയുടെ മാനേജര്‍ കൂടിയാണ്. അടുത്തിടെ ആണ് താരം താൻ ഗർഭിണി ആണ് എന്ന് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തുന്നസ്ത
ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ തന്നെ അമല പോസ്റ്റ് ചെയ്തിരിക്കുന്ന ബേബി ഷവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത്. ഗുജറാത്തി-കൊങ്കണി ആചാരപ്രകാരമാണ് ബേബി ഷവര്‍ നടത്തിയിരിക്കുന്നത്