‘ബിജെപി പ്രവർത്തകർ കേരളത്തിൽ നേരിട്ടത് വലിയ ക്രൂരതകൾ; അവിടെനിന്ന് ഒരു എംപിയെ കിട്ടി’ …
ന്യൂഡൽഹി : എൻഡിഎ പാർലമെൻ്ററി പാർട്ടി യോഗത്തിൽ കേരളത്തെ പ്രത്യേകം പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരിക്കുന്നത് യുഡിഎഫ് ആയാലും എൽഡിഎഫ് ആയാലും ബിജെപി പ്രവർത്തകർ കേരളത്തിൽ നേരിടേണ്ടി വന്നത് വലിയ ക്രൂരതകളാണ്. ജമ്മു കശ്മീരിൽ പോലും ഇത്രയുമുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ നിന്ന് ഒരു എംപിയെ ഇത്തവണ നമുക്ക് കിട്ടി. എവിടെയും വിജയസാധ്യതയുണ്ടായിരുന്നില്ല. എന്നാൽ അദ്ദേഹം കഠിന പരിശ്രമത്തിലൂടെ ഇന്ന് പാർലമെൻ്റിൽ കേരളത്തിൽ നിന്നുള്ള ആദ്യത്തെ ബിജെപി എംപിയായെന്നും സുരേഷ് ഗോപിയുടെ പേരു പരാമർശിക്കാതെ അദ്ദേഹം പറഞ്ഞു.