പാനൂർ സ്ഫോടനം; മുഖ്യ ആസൂത്രകൻ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി
കണ്ണൂർ : പാനൂർ സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകൻ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെന്ന് പൊലീസ്. കുന്നത്തുപറമ്പിൽ യൂണിറ്റ് സെക്രട്ടറി ഷിജാലിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. നേരത്തെ അറസ്റ്റിലായ അമൽ ബാബു ഡിവൈഎഫ്ഐ പ്രവർത്തകനാണ്.
അതേസമയം ബോംബ് നിർമ്മാണത്തിൽ സിപിഐഎമ്മിന് പങ്കില്ലെന്ന് സ്ഫോടനത്തിൽ ഗുരുതമായി പരുക്കേറ്റ വിനീഷിന്റെ പിതാവ് പറഞ്ഞു. സ്ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ് വിനീഷ്. ബോംബ് നിർമിച്ചത് വിനീഷും സുഹൃത്തുക്കളും ചേർന്നെന്നും നാണു പറഞ്ഞു.