ദേശീയപാതകളിൽ ടോൾ നിരക്കുകൾ പുതുക്കി
ദേശീയപാതകളിൽ ടോൾ നിരക്കുകൾ പുതുക്കി.പുതിയ നിരക്ക് ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടനെ നിലവിൽ വരുന്നു. പുതിയ ടോൾ ഫീ കണക്കാക്കുന്ന ജോലികൾ നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ NHAI ക്ക് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ അത് നടപ്പാക്കാനാകില്ല.
കൂട്ടിയ നിരക്ക് എത്രയെന്ന് ടോള്‍ ബൂത്തുകളെ കഴിഞ്ഞദിവസങ്ങളില്‍ അറിയിച്ചിരുന്നു. വാളയാറില്‍ കാറുകള്‍ക്ക് അഞ്ചുരൂപ കൂടും. ബെംഗളൂരു-മൈസൂർ ഹൈവേയിലെ ടോൾ നിരക്ക് ലൈറ്റ് കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്കും മിനി ബസുകള്‍ക്കും ഒരുവശത്തേക്ക് 270 രൂപ നല്‍കേണ്ടിടത്ത് 275 ആയി വര്‍ധിക്കും. വലിയ വാഹനങ്ങള്‍ക്ക് 1,110 രൂപയാണ് ഏപ്രില്‍ ഒന്നുമുതല്‍ ടോൾ നിരക്ക്. നേരത്തേ ഇത് 1,060 രൂപയായിരുന്നു.
വടക്കൻ കേരളത്തിലുള്ളവർ ബെംഗളൂരുവിലെത്താൻ ആശ്രയിക്കാറുള്ള ദേവനഹള്ളി നല്ലൂര്‍ ടോള്‍ പ്ലാസയിലും നിരക്ക് ഉയരും. ബാന്ദ്ര–വർളി കടൽപാലത്തിലെ ടോൾ നിരക്ക് 18% വരെയാണ് ഉയരുക. ഒരു വശത്തേക്കുള്ള യാത്രയ്ക്ക് ഇനി കാർ–ജീപ്പ് 100 രൂപ നൽകണം. നിലവിൽ 85 രൂപയാണ് നിരക്ക്. മിനി ബസ്, ടെംപോ എന്നിവ 160 രൂപ ചെലവാക്കേണ്ടിവരും ഒരു വശത്തേക്ക്. ഇത് നിലവിൽ 135 രൂപയാണ്. 2 ആക്സിൽ ട്രക്ക്, ബസ് എന്നിവയ്ക്ക് 210 രൂപയാകും. ഇത് നിലവിൽ 175 രൂപയാണ്.