തൊട്ടാൽ പൊള്ളും പൊന്നുവില

തൊട്ടാൽ പൊള്ളും പൊന്നുവില

കൊച്ചി: വീണ്ടും റെക്കോർഡിൽ എത്തി സ്വർണവില. പവന് 600 രൂപ ഉയർന്ന് സ്വർണവില ആദ്യമായി 51,000 കടന്നു. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില ഉയരാന്‍ കാരണമായി പറഞ്ഞത് അമേരിക്കന്‍ വിപണിയിലെ മാറ്റങ്ങളായിരുന്നു എങ്കില്‍ ഇപ്പോഴത്തെ വര്‍ധനവിന് കാരണം ചൈന ആണ്.