ചിമ്മിണിക്കാരുടെ വോട്ട് നോട്ടയ്ക്ക്
പാലക്കാട്: കുടിവെള്ള പ്രതിസന്ധി രൂക്ഷമായതോടെ നോട്ടയ്ക്ക് വോട്ട് കുത്താൻ ഒരുങ്ങിയിരിക്കുകയാണ് പാലക്കാട് തരൂരിലെ ചമ്മണി നിവാസികൾ.
വേനൽ കടുത്തതോടെ, ഒരു കുടം വെളളത്തിനായി രണ്ടുംമൂന്നും ദിവസം കാത്തിരിക്കേണ്ട അവസ്ഥ ആയതോടെ ആണ് ജനങ്ങൾ ഇത്തരം ഒരു തീരുമാനത്തിൽ എത്തിച്ചേർന്നത്. പഞ്ചായത്ത് അധികൃതരോട് നിരവധി പരാതി പറഞ്ഞെങ്കിലും പരിഹാരം കണ്ടില്ല. അതുകൊണ്ടാണ് ചിമ്മിനി നിവാസികൾ ഇത്തരം ഒരു തീരുമാനം എടുത്തത്.