കോഴി ഇറച്ചി വില സർവകാല റെക്കോർഡിൽ Team Channel 91 News 04/04/2024 തിരുവനന്തപുരം: ചൂടുകാലത്തെ ചിക്കൻ കറിക്ക് എരിവേറും. കാരണം കോഴി ഇറച്ചിയുടെ വില ഒരു കിലോയ്ക്ക് 260 രൂപ ആയി വർധിച്ചിരിക്കുകയാണ്. ഒരാഴ്ചക്കിടെ 80 രൂപയാണ് വർധിച്ചത്. റംസാന്, വിഷു വിപണി ലക്ഷ്യമാക്കി വില ഇനിയും വര്‍ധിക്കാനാണ് സാധ്യത.