കോടതിമുറിയില്‍ ഇഡിയോട് ഏറ്റുമുട്ടി അരവിന്ദ് കെജ്രിവാള്
ഡൽഹി : മദ്യനയ കേസിൽ അറസ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ നിലവിൽ ഇഡിയുടെ കസ്റ്റഡിയിലാണ്. കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തില്‍ ദില്ലി റൗസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയ കെജ്രിവാള് ഇഡിക്കെതിരെ ആഞ്ഞടിക്കുന്നു. അഭിഭാഷകനെ മറികടന്ന് ആണ് ഇഡിക്കെതിരെ നേരിട്ട് കെജ്രിവാളിന്റെ പോര്.
തനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ടെന്ന് കെജ്രിവാൾ കോടതിയെ അറിയിക്കുകയും കോടതി ഇതിന് അനുവാദം നല്‍കുകയുമായിരുന്നു. എല്ലാ അംഗീകാരവും നേടിയാണ് താൻ നയം നടപ്പാക്കിയതെന്നും സിബിഐ കുറ്റപത്രത്തിൽ താൻ പ്രതിയല്ല,സാക്ഷികളെ ഭീഷണിപ്പെടുത്തിയാണ് ഇഡി നടപടിയെന്നും കെജ്രിവാള് കോടതിയില്‍ പറഞ്ഞു. 200 സാക്ഷികളെ ഇതുവരെ വിളിപ്പിച്ചു, സാക്ഷികളുടെ മക്കളെ അടക്കം അറസ്റ്റ് ചെയ്യുമെന്ന് ഇ ഡി ഭീഷണി മുഴക്കി, നൂറ് കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെ എന്നും കെജ്രിവാള് കോടതിയിൽ ചോദിച്ചു.
അഭിഭാഷകനെ മറികടന്ന് കെജ്രിവാള് തന്നെ നേരിട്ട് സംസാരിക്കാൻ തുടങ്ങിയതോടെ ഇഡി ഇടഞ്ഞു. കെജ്രിവാള് ഷോ കാണിക്കുകയാണെന്നും മുഖ്യമന്ത്രി ആയതിനാല്‍ അല്ല, അഴിമതി നടത്തിയതിനാലാണ് അറസ്റ്റ് ചെയ്തതെന്നും ഇഡി കോടതിയില്‍ പറഞ്ഞു.