കുവൈറ്റ് തീപിടിത്തം; വീടെന്ന സ്വപ്നം ബാക്കിയായ ബിനോയിയുടെ കുടുംബത്തിന് പുതിയ വീട് നൽകുമെന്ന് മന്ത്രി സുരേഷ് ഗോപി
കുവൈറ്റ് തീപിടിത്തം; വീടെന്ന സ്വപ്നം ബാക്കിയായ ബിനോയിയുടെ കുടുംബത്തിന് പുതിയ വീട് നൽകുമെന്ന് മന്ത്രി സുരേഷ് ഗോപി
തൃശൂർ: കുവൈറ്റിലെ മാംഗെഫിലുണ്ടായ തീപിടിത്തത്തിൽ ജീവൻ നഷ്ടപ്പെട്ട ചാവക്കാട് തെക്കൻ പാലയൂർ സ്വദേശി തോപ്പിൽ വീട്ടിൽ ബിനോയ് തോമസിന്റെ(44) കുടുംബത്തിന് സ്വന്തംനിലയിൽ വീടു നിർമിച്ചുനൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബിനോയിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ വെള്ളിയാഴ്ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ബന്ധുക്കളോടും സുഹൃത്തുക്കളോടുമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ബിനോയിയുടെ കുടുംബത്തിന് വീടില്ലെന്നും താത്കാലിക ഷെഡ്ഡിലാണ് ഭാര്യയും രണ്ടുമക്കളുമടങ്ങുന്ന കുടുംബം കഴിയുന്നതെന്നും അറിഞ്ഞതിന് പിന്നാലെയാണ് സുരേഷ്ഗോപിയുടെ പ്രതികരണം. വാടകവീട്ടിലായിരുന്ന കുടുംബം അടുത്തിടെയാണ് താത്കാലിക ഷെഡ്ഡ് നിർമിച്ച് അതിലേക്ക് താമസംമാറിയത്.