കുഞ്ഞ് ഇവാൻ മടങ്ങി : മമ്മൂട്ടിയെ കണ്ട സന്തോഷത്തോടെ
കാൻസർ ബാധിച്ച് മരിച്ച ഇവാന്റെ ആഗ്രഹമായിരുന്നു മമ്മൂട്ടിയെ കാണണമെന്നും താൻ വരച്ച മമ്മൂട്ടിയുടെ ചിത്രം കൈമാറണമെന്നും.
പെരുമ്പാവൂർ: ഈ ലോകത്ത് നിന്നും യാത്രയാകുന്ന കുഞ്ഞ് ഇവാൻ തന്റെ ഏറെ കാലമായ ആഗ്രഹം സാധിച്ചു എന്ന ആശ്വാസത്തിലാണ് മാതാപിതാക്കൾ. കാൻസർ ബാധിച്ചു രോഗക്കിടകയിലായപ്പോൾ കുഞ്ഞ് ഇവന്റെ ആഗ്രഹം നടൻ മമ്മൂട്ടിയെ കാണണമെന്നും താൻ വരച്ച മമ്മൂട്ടിയുടെ ചിത്രം കൈമാറണമെന്നുമായിരുന്നു. അതു നടന്നു. സിനിമ കണ്ടു തുടങ്ങിയ കാലം മുതൽ മമ്മൂട്ടിയുടെ ആരാധകനായിരുന്നു.തലച്ചോറിന് ബാധിക്കുന്ന കാൻസർ രോഗം ഇവാനിൽ കണ്ടെത്തിയത് ഒരു വർഷം
മുൻപാണ്.
മമ്മൂട്ടിയെ കാണണമെന്ന് ആഗ്രഹം അറിഞ്ഞു കഴിഞ്ഞ ഫെബ്രുവരിയിൽ അദ്ദേഹം കൊച്ചിയിൽ ഇവാനെ കാണുകയായിരുന്നു. ഇവാൻ വരച്ച ചിത്രത്തിൽ ഓട്ടോഗ്രാഫ് നൽകുകയും ചെയ്തു.