ഇന്ന് ലോക ലഹരി വിരുദ്ധ ദിനം

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം

ഈ വർഷത്തെ ലഹരി വിരുദ്ധ ദിനത്തിന്‍റെ പ്രമേയം “ദി എവിഡൻസ് ഈസ് ക്ളിയർ; ഇൻവെസ്‌റ്റ് ഇൻ പ്രിവെൻഷൻ” എന്നതാണ്. ഇന്ത്യയിലുടനീളം നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ജൂൺ 12 മുതൽ ജൂൺ 26 വരെ ‘നശ മുക്ത ഭാരത് പഖ്‌വാഡ’ ആയി ആചരിക്കും.
ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വലിയ വിപത്താണ് ലഹരി ഉപയോഗവും അതിൻ്റെ അനധികൃത കടത്തും. ഈ വിഷയത്തില്‍ അവബോധം സൃഷ്‌ടിക്കുന്നതിനും ജനങ്ങളെ ലഹരിക്കെതിരായ പ്രവര്‍ത്തനത്തില്‍ അണിനിരത്തുന്നതിനുമായാണ് ഐക്യരാഷ്‌ട്ര സഭ ജൂണ്‍ 26 അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത്. ഫലപ്രദമായ ഔഷധ നയങ്ങൾ, ശാസ്‌ത്രം, ഗവേഷണം, മനുഷ്യാവകാശങ്ങളോടുള്ള പൂർണ്ണമായ ആദരവ്, അനുകമ്പ, മയക്കുമരുന്ന് ഉപയോഗത്തിൻ്റെ സാമൂഹികവും സാമ്പത്തികവും ആരോഗ്യപരവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ എന്നിവയിൽ വേരൂന്നിയതാണ് ഈ വർഷത്തെ ലോക ലഹരി വിരുദ്ധ ദിനം.

ഈ വര്‍ഷത്തെ പ്രമേയം

ഈ വർഷത്തെ ലഹരി വിരുദ്ധ ദിനത്തിന്‍റെ പ്രമേയം “ദി എവിഡൻസ് ഈസ് ക്ളിയർ; ഇൻവെസ്‌റ്റ് ഇൻ പ്രിവെൻഷൻ” എന്നതാണ് പ്രതിരോധത്തിന് തെളിവുകൾ അടിസ്ഥാനമാക്കിയുള്ള സമീപനം സ്വീകരിക്കുന്നതിനായി സമൂഹത്തോടും നയങ്ങൾ രൂപീകരിക്കുന്നവരോടും ആഹ്വാനം ചെയ്യുന്നു. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ജൂൺ 12 മുതൽ ജൂൺ 26 വരെ രാജ്യത്തുടനീളം “നശ മുക്ത ഭാരത് പഖ്‌വാഡ” ആചരിക്കും.