അരവിന്ദ് കെജ്രിവാൾ ഇനി തീഹാർ ജയിലിലേക്ക്
ന്യൂഡൽഹി: മദ്യനയ കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ കസ്റ്റഡി കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് കോടതിയുടെ നടപടി. കെജ്രിവാളിന്റെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചിരുന്നു.
ഇ.ഡി കസ്റ്റഡിയിൽ നിന്ന് ഭരണം നടത്തിവന്ന. കെജ്‍രിവാളിനെ തിഹാർ ജയിലിലേക്ക് മാറ്റും.