നവംബര്‍ ആറുമുതല്‍ 15 ദിവസത്തേക്ക് അതിരപള്ളി – മലക്കപ്പാറ റൂട്ടിൽ ഗതാഗതനിയന്ത്രണം
അതിരപ്പിള്ളി-മലക്കപ്പാറ റോഡില്‍ അമ്പലപ്പാറ റോഡിന്റെ സൈഡ് ഇടിഞ്ഞതിനെത്തുടര്‍ന്ന് നവംബര്‍ ആറുമുതല്‍ 15 ദിവസത്തേക്ക് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ അറിയിച്ചു.
അത്യാവശ്യമുള്ള ഇരുചക്രവാഹനങ്ങളൊഴികെ അതിരപ്പിള്ളി ഭാഗത്തുനിന്ന് വരുന്ന എല്ലാ വാഹനങ്ങളും വാഴച്ചാല്‍ ചെക്‌പോസ്റ്റിലും തമിഴ്‌നാട് മലക്കപ്പാറ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ മലക്കപ്പാറ ഫോറസ്റ്റ് ചെക്‌പോസ്റ്റിലും തടഞ്ഞ് തിരിച്ചുവിടും. അടിയന്തര ആവശ്യത്തിനായി ഇരുവശത്തും ആംബുലന്‍സ് സേവനങ്ങളും ക്രമീകരിക്കും.