കോട്ടയത്ത് ഇന്ന് ഗതാഗതനിയന്ത്രണം

കോട്ടയത്ത് ഇന്ന് ഗതാഗതനിയന്ത്രണം

താഴത്തങ്ങാടി വള്ളംകളിയുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ കോട്ടയം ടൗണിൽ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

കോട്ടയം ടൗണിൽ നിന്നും കുമരകം ഭാഗത്തേക്കുള്ള വലിയ വാഹനങ്ങള്‍ ബേക്കര്‍ ജംഗക്ഷനില്‍ എത്തി ചാലുകുന്ന്, അറത്തൂട്ടി, കുരിശുപള്ളി ജംഗ്ഷന്‍, തിരുവാതുക്കല്‍, ഇല്ലിക്കല്‍ വഴി പോകേണ്ടതാണ്.

കുമരകത്ത് നിന്നും കോട്ടയം ടൗണിലേക്ക് വരുന്ന വലിയ വാഹനങ്ങള്‍ ഇല്ലിക്കല്‍, തിരുവാതുക്കല്‍, തെക്കുംഗോപുരം, ബോട്ടുജെട്ടി, പാലാമ്പടം, പുളിമൂട് ജംഗ്ഷന്‍, ആര്‍ആര്‍ ജംഗ്ഷന്‍ വഴി പോകേണ്ടതാണ്.

കുമരകത്തു നിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഇല്ലിക്കല്‍ ജംഗ്ഷനിൽ നിന്നും തിരുവാതുക്കല്‍ എത്തി പതിനാറില്‍ചിറ, സിമന്‍റ് ജംഗ്ഷന്‍ വഴി പോകേണ്ടതാണ്.

ചങ്ങനാശ്ശേരി ഭാഗത്തു നിന്നും കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ സിമന്‍റ് ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് പതിനാറില്‍ചിറ, തിരുവാതുക്കല്‍, ഇല്ലിക്കല്‍ ജംഗ്ഷന്‍ വഴി പോകേണ്ടതാണ്.

കുമ്മനം, കല്ലുമട ഭാഗത്തു നിന്നും താഴത്തങ്ങാടി കളപ്പുരക്കടവ് പാലം ഇറങ്ങിവരുന്ന വാഹനങ്ങൾ കോട്ടയം ഭാഗത്തേക്കു പോകേണ്ടതാണ്.