സോളാർ പീഡനക്കേസില്‍ ഉമ്മൻ ചാണ്ടി കുറ്റക്കാരനല്ല; സിബിഐ റിപ്പോർട്ട് അംഗീകരിച്ച് കോടതി
സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു.
തിരുവനന്തപുരം സിജെഎം കോടതിയാണ് റിപ്പോർട്ട് അംഗീകരിച്ചത്.
റിപ്പോർട്ട് അംഗീകരിക്കരുതെന്ന് പരാതിക്കാരിയുടെ തടസ്സ ഹർജിയും തള്ളി.
ഉമ്മൻ ചാണ്ടി മരിച്ചതിനാൽ തുടർ നപടികളെല്ലാം കോടതി അവസാനിപ്പിച്ചു.
ക്ലിഫ് ഹൗസിൽ വച്ച് പീഡിപ്പിച്ചുവെന്ന പരാതി കള്ളവെന്നാണ് സിബിഐയുടെ കണ്ടെത്തൽ.