കോപ്പയിൽ അർജൻറീനയ്ക്ക് വിജയത്തുടക്കം
കോപ്പ അമേരിക്കയിൽ വിജയത്തുടക്കവുമായി നിലവിലെ ചാമ്ബ്യൻമാരായ അർജൻറീന. ഗ്രൂപ്പ് എയിൽ കാനഡയെ ഏകപക്ഷീയമായ രണ്ടുഗോളുകൾക്കാണ് അർജൻറീന പരാജയപ്പെടുത്തിയത്.49-ാം മിനിറ്റിൽ ജൂലിയൻ അൽവാരസിലൂടെയാണ് അർജൻറീന ആദ്യ ഗോൾ നേടിയത്. 88-ാം മിനിറ്റിൽ ലൗട്ടാറോ മാർട്ടിനസ് ലീഡ് ഉയർത്തി.
ലയണൽ മെസിയടക്കമുള്ള അർജൻറീന താരങ്ങൾ നിരവധി അവസരങ്ങളാണ് തുലച്ചത്. അർജൻറീനയ്ക്ക് കടുത്ത വെല്ലുവിളിയാണ് കാനഡ ഉയർത്തിയത്.