സർക്കാർ സ്ഥാപനങ്ങളിൽ സമയക്രമങ്ങൾ പുതുക്കി
സംസ്ഥാനത്തെ 7 പ്രധാന നഗരങ്ങളിൽ സർക്കാർ ഓഫീസ് സമയം 10.15 – 5.15 ആക്കി സർക്കാർ ഉത്തരവിറക്കി.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂർ, കൊല്ലം, കണ്ണൂർ കോർപറേഷനുകളുടെ പരിധിയിലും കോട്ടയം നഗരസഭാ പരിധിയിലുമുള്ള സർക്കാർ ഓഫിസുകളുടെ പ്രവർത്തന സമയം ആണ് രാവിലെ 10.15 മു തൽ വൈകുന്നേരം 5.15 വരെ ആയിരിക്കുമെന്നു വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കിയത്.
സെക്രട്ടേറിയറ്റിന്റെ പ്രവർത്തന സമയവും ഇതുതന്നെയായിരിക്കും
ഭാവിയിൽ പുതിയ കോർപറേഷനുകൾ നിലവിൽ വരുമ്പോൾ അവിടെയും ഇതായി രിക്കും ഓഫിസ് സമയം.
സർക്കാർ നേരത്തെ ഇറക്കിയ ഉത്തരവിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് വീണ്ടും ഉത്തരവി റക്കിയത്. ഇത് ഉദ്യോഗസ്ഥർ കൃ ത്യമായി പാലിക്കണമെന്നും ഉത്തരവിലുണ്ട്.