മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും പരിശീലകനുമായിരുന്ന ടി കെ ചാത്തുണ്ണി അന്തരിച്ചു
https://youtu.be/TmltvDnZIpg?si=TUIgYIg9KTeRklBRമുൻ ഫുട്ബോൾ താരവും, ഇന്ത്യയൊട്ടാകെ ഖ്യാതി നേടിയ പരിശീലകനുമായിരുന്ന ടി.കെ. ചാത്തുണ്ണി അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഫുട്ബോള്‍ താരമായും പരിശീലകനായും അരനൂറ്റാണ്ടിലേറെക്കാലം ഇന്ത്യന്‍ കായികരംഗത്ത് മികച്ച സംഭാവനകള്‍ നല്കിയ വ്യക്തിത്വമായിരുന്നു ടി.കെ. ചാത്തുണ്ണി. സന്തോഷ് ട്രോഫിയില്‍ കേരളത്തിനായും ഗോവയ്ക്കായും കളിച്ചിട്ടുണ്ട്. സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ പരിശീലകനുമായിരുന്നു.
മോഹന്‍ ബഗാന്, എഫ്സി കൊച്ചിന് അടക്കം നിരവധി ടീമുകളെ പരിശീലിപ്പിച്ചു. ഐഎം വിജയനും ജോ പോള്‍ അഞ്ചേരിയും അടക്കം നിരവധി പ്രതിഭകളുടെ കഴിവുകള്‍ പൂര്‍ണമായി പുറത്തെടുക്കാന്‍ സഹായിച്ച പരിശീലകന് എന്ന നിലയിലും അദ്ദേഹം പ്രശസ്തി നേടി.‘ഫുട്ബോൾ മൈ സോൾ’ എന്ന പേരിൽ അദ്ദേഹം ആത്മകഥയെഴുതിയിട്ടുണ്ട്.