തിരക്ക് നിയന്ത്രണം പാളി; ശബരിമലയിൽ പൊലീസ് ചുമതലകളിൽ മാറ്റം.
ശബരിമലയിൽ പൊലീസ് ചുമതലകളിൽ മാറ്റം. കൊച്ചി ഡി സി പി സുദർശനനെ സന്നിധാനത്ത് നിയോഗിച്ചു.
എസ് മധുസൂദനനെ പമ്പ സ്പെഷ്യൽ ഓഫീസറായും, സന്തോഷ് കെ വിയെ നിലയ്ക്കൽ സ്പെഷ്യൽ ഓഫീസർ ആയും നിയമിച്ചു.
തിരക്ക് നിയന്ത്രിക്കാൻ കഴിയാത്തത് വലിയ വിമർശനം ഉണ്ടാക്കിയിരുന്നു. ശബരിമലയിൽ മുൻ പരിചയമുള്ള എസ് പിമാരെയടക്കം ഉൾപ്പെടുത്തിക്കൊണ്ടാണ് മാറ്റം കൊണ്ടുവന്നിരിക്കുന്നത്.
ഇത് സംബന്ധിച്ച ഉത്തരവ് സംസ്ഥാന പോലീസ് മേധാവി പുറത്തിറക്കി. ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ എടുത്ത പൊലീസ് നടപടികൾ പാളിയതിന് പിന്നാലെയാണ് നടപടി.